അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം മുസ്ലിം ലീഗ് ശിഹാബ് ത ങ്ങള്‍ റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു. പ്രദേശത്തെ 250 ഓളം കു ടുംബങ്ങള്‍ക്കാണ് ഭക്ഷ്യകിറ്റുകള്‍ വീടുകളിലെത്തിച്ച് നല്‍കിയത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍.ഷംസുദ്ദീന്‍ എം. എല്‍.എ കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. മൂസ പുലയക്കളത്തില്‍ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് മേഖല പ്രസിഡന്റ് പി.ഷാനവാസ്, ജനറല്‍ സെക്രട്ടറി കെ.ടി ഹംസപ്പ, പി.അന്‍വര്‍ സാദത്ത്, റഹീസ് എടത്തനാട്ടുകര, സക്കീര്‍, വെള്ളേ ങ്ങര അലി എന്നിവര്‍ സംബന്ധിച്ചു.