അഗളി:വേനല്‍ കനത്തോടെ തീറ്റയും വെള്ളവും തേടി അട്ടപ്പാടിയി ല്‍ കാട്ടാനകള്‍ കാടിറങ്ങുന്നത് പതിവാകുന്നു.ഇതോടെ ജനവാസ വും കൃഷിയും വന്യമൃഗങ്ങളുടെ ഭീഷണിയിലായി.ചുരം മുതല്‍ മുള്ളി വരെയും ചിന്നപ്പറമ്പ് മുതല്‍ ഷോളയൂര്‍ വരടിമല വരെയുള്ള പ്രദേശങ്ങളില്‍ പലയിടങ്ങളിലായി നിരവധി കാട്ടാനകളാണ് വിഹരിക്കുന്നത്.പകല്‍ വനാതിര്‍ത്തിയില്‍ തമ്പടിക്കുന്ന കാട്ടാനകള്‍ വൈകീട്ടോടെയാണ് ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലുമെത്തുന്നത്.

വൈദ്യുതി വേലികള്‍ പോലും മറികടന്നാണ് ആനക്കൂട്ടത്തിന്റെ വരവും.ഒരാഴ്ചയിലേറെയായി കല്‍ക്കണ്ടി ചിന്നപ്പറമ്പിലും പരിസ രത്തും ഒറ്റയാന്റെ ശല്ല്യമുണ്ട്.രാത്രിയുടെ മറവില്‍ കാടിറങ്ങി വന്ന് നാശനഷ്ടങ്ങള്‍ വരുത്തി മടങ്ങുന്ന ഒറ്റയാന്റെ ശല്ല്യത്തിന് രണ്ട് ദിവ സം അയവ് വന്നതില്‍ ആശ്വസിച്ചിരിക്കുമ്പോഴാണ് ചെമ്മണ്ണൂരില്‍ ചെമ്മണ്ണൂര്‍ നിവാസികള്‍ പകല്‍ വെളിച്ചത്തില്‍ കണ്ടത്. ഇന്നലെ രാവില എട്ട് മണിയോടെയാണ് ചെമ്മണ്ണൂര്‍ ശിവ ക്ഷേത്രത്തിന് മുന്‍പില്‍ ഭവനാപ്പുഴയില്‍ കാട്ടാന കൂട്ടത്തിന്റെ നീരാട്ട് നേരിട്ട് കണ്ടത്. മൂന്ന് കുട്ടിയാനകളും എട്ട് ആനകളുമുടക്കം 11 ആനകളാണ് ഒരേ സമയം എത്തിയത്.പുഴയോരത്തെ വാഴയും കൃഷികളും നശിപ്പിച്ച ആനക്കൂട്ടത്തെ വനപാലകരും നാട്ടുകാരും ചേര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് കാട് കയറ്റിയത്.

ദിവസങ്ങളായി അട്ടപ്പാടിയില്‍ കാട്ടാനശല്ല്യം രൂക്ഷമാണ്.നിരവധി വാഴകളും കവുങ്ങുകളും കാട്ടാന തകര്‍ത്തിട്ടുണ്ട്.പന്നിയൂര്‍ പീടി കക്ഷേത്രത്തിനടുത്തുള്ള പറമ്പിലെ ഫെന്‍സിങ് തകര്‍ത്ത് അകത്ത് കടന്ന് നാശ നഷ്ടങ്ങള്‍ വരുത്തി. ബാബു തോമസിന്റെ കൃഷിയിട ത്തിലെകുലച്ചതും കുലക്കാറായതുമായ വാഴകള്‍ നശിപ്പിച്ചു.പുഴ യുടെ അക്കരയും ഇക്കരയുമായി അഗളി, പുതൂര്‍ പഞ്ചായത്തില്‍ നാശനഷ്ടങ്ങളുണ്ടാക്കി.കഴിഞ്ഞ ദിവസം അഗളി റേഞ്ച് ഓഫിസ് നിലനില്‍ക്കുന്ന കല്‍ക്കണ്ടിയില്‍ റോഡിന് നടുവിലാണ് ഒറ്റയാന്‍ നിലയുറപ്പിച്ചിരുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!