അട്ടപ്പാടി : ചിറ്റൂര്‍ സെന്റ്. തോമസ് ദേവാലയത്തില്‍ തിരുനാള്‍ കൊ ടിയേറി.താവളം ഫൊറോന വികാരി ഫാ. ജോസ് ആലയ്ക്കാക്കു ന്നേല്‍ വിശുദ്ധ തോമാശ്ലീഹായുടെയും, വിശുദ്ധ സെബസ്ത്യാനോ സിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും, വി.യൗസേപ്പി താവിന്റെയും നാമത്തില്‍ തിരുനാള്‍ കൊടിയേറ്റം നടത്തി. നാളെ വി. കുര്‍ബാനയ്ക്ക് ഫാ. കുര്യാക്കോസ് മാരിപ്പുറത്ത് കാര്‍മികത്വം വഹിക്കും. ഫാ. ഷിന്‍സ് കാക്കാനിയില്‍ സന്ദേശം നല്‍കും. തുടര്‍ന്ന് യൂണിറ്റുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിശ്വാസികളെ ഒഴിവാക്കിക്കൊണ്ട് പ്രദക്ഷിണവും തുടര്‍ന്ന് പള്ളിയില്‍ സമാപന ആശിര്‍വാദവും നടക്കും.ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജിജോ പുളിക്കതാഴത്ത് മുഖ്യകാര്‍മികത്വം വഹിക്കും.പാലക്കാട് രൂപത കുടുംബക്കൂട്ടായ്മ ഡയറക്ടര്‍ ഫാ. അരുണ്‍ കലമറ്റത്തില്‍ സന്ദേ ശം നല്‍കും. ഇടവക വികാരി ഫാ. സിബിന്‍ കരുത്തി, തിരുനാള്‍ കണ്‍വീനര്‍ തങ്കച്ചന്‍ നടക്കല്‍, കൈക്കാരന്മാര്‍ എന്നിവരുടെ നേതൃ ത്വത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാ ണ് തിരുനാള്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.