പാലക്കാട്: കാഴ്ച പരിമിതിയുള്ളവര്‍ക്ക് ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വോട്ടവകാശം വിനിയോഗിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പോളിംഗ് സ്റ്റേഷനിലെത്തുന്ന ഇത്തരം വോട്ടര്‍മാര്‍ ക്ക്  സ്ഥാനാര്‍ത്ഥികളുടെ പേരുവിവരങ്ങളടങ്ങിയ, ബ്രെയില്‍ ലിപി യില്‍ തയ്യാറാക്കിയ പേപ്പര്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ നല്‍കും. ഇതില്‍ സ്പര്‍ശിച്ചു നോക്കി ഇവര്‍ക്ക് ക്രമനമ്പര്‍ കണ്ടെത്താം. വോട്ടര്‍ക്ക് ബാലറ്റ് യൂണിറ്റിന്റെ വലതുവശത്തായി പേപ്പറിലേതിനു സമാനമാ യി ബ്രെയില്‍ ലിപിയില്‍ ക്രമനമ്പര്‍ സജ്ജീകരിച്ചിട്ടുണ്ടാകും. അതു വഴി ഉദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ട് രേഖപ്പെടുത്താവുന്ന താണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!