അലനല്ലൂര്‍: പി.എസ്.ഇയുടെ വിശ്വാസ്യത ഇടതുപക്ഷം തകര്‍ത്തെ ന്നും വളര്‍ന്നു വരുന്ന പുതിയ തലമുറയുടെയും യുവാക്കളുടെയും പ്രതീക്ഷ യു.ഡി.എഫിലാണെന്നും മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈ സിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. അലന ല്ലൂരില്‍ നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാട നം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതി പക്ഷനേതാ വില്ലായിരുന്നെങ്കിലും സര്‍ക്കാര്‍ ഓഫീസുകള്‍ സ്വന്ത ക്കാരുടെയും പാര്‍ട്ടിക്കാരുടെയും കുത്തകയാക്കി ഇടതുപക്ഷം മാറ്റുമായിരുന്നു. അര്‍ഹരായവര്‍ക്ക് ജോലി നല്‍കാതെ പാവപ്പെട്ട ഉദ്യോഗാര്‍ത്ഥി കളെ മുട്ടിലിഴയിപ്പിച്ച സര്‍ക്കാരിനെ ജനങ്ങള്‍ ചോദ്യം ചെയ്യും. ജനങ്ങള്‍ക്കായി ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന യു.ഡി. എഫിന്റെ ഭരണം സംസ്ഥാനത്ത് തിരിച്ച് വരുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് മേഖല ചെയര്‍മാന്‍ കെ.വേന്നുഗോപാല്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അന്‍വര്‍ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാര്‍ത്ഥി അഡ്വ.എന്‍.ഷംസുദ്ധീന്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കളത്തില്‍ അബ്ദുല്ല, പി.ആര്‍ സുരേഷ്, മരക്കാര്‍ മാരായമംഗലം, അഹമദ് അഷ്‌റഫ്, അഡ്വ.ടി.എ സിദ്ധീഖ്, കല്ലടി അബൂബക്കര്‍, റഷീദ് ആലായന്‍, കെ.ഇ.എ സലാം മാസ്റ്റര്‍, മേഖല കണ്‍വീനര്‍ ബഷീര്‍ തെക്കന്‍, എം.എസ് അലവി, എം.പി.എ ബക്കര്‍ മാസ്റ്റര്‍, സി.മുഹമ്മദ് ബഷീര്‍, ഹബീബുള്ള അന്‍സാരി, കെ.ഹംസ, കാസിം ആലായന്‍, മുഹമ്മദാലി ആലായന്‍, യു.സി രാമദാസ്, ടി.ഹംസ, എം.കെ ബക്കര്‍, കെ.ഉസ്മാന്‍, യൂസഫ് പാക്കത്ത്, മുഹമ്മദാലി ആലായന്‍, അഷറഫ് എന്ന ഇണ്ണി, എം.ബുഷൈര്‍, സത്താര്‍ കമാലി, എ.യൂസഫ് മാസ്റ്റര്‍, മുള്ളത്ത് ലത, കെ.സുഗണകുമാരി, കെ.റംലത്ത്, കെ.അജിത, പി.ഷൗക്കത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!