കല്ലടിക്കോട്: പൊന്നങ്കോട് ഗ്യാസ് ടാങ്കര്‍ ചരക്ക് ലോറിയും കൂട്ടിയി ടിച്ച് മരിച്ച ലോറി ഡ്രൈവറെ തിരിച്ചറിഞ്ഞു.തമിഴ്‌നാട് കരൂര്‍, പുക ലൂര്‍,പുതുര്‍പ്പട്ടി നല്ലപ്പന്റെ മകന്‍ മുനിസ്വാമി (49) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ ക്യബിനില്‍ കുടുങ്ങിയ മുനിസ്വാമി തീപിടിച്ച് വെന്ത് മരിക്കുകയായിരുന്നു.ഫയര്‍ഫോഴ്‌സും പോലീ സും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്ത ത്.അപകടത്തില്‍ ടാങ്കര്‍ ലോറിയിലെ ഡ്രൈവര്‍ സേലം നാമക്കല്‍ സ്വദേശി രാക്കിയണ്ണനും പരിക്കേറ്റിരുന്നു.