അലനല്ലൂര്‍:ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മിന്നിത്തിളങ്ങിയ മലയാളിക ളുടെ അഭിമാനം വി പി സുഹൈറിന് ജന്‍മനാടായ എടത്തനാട്ടു കരയില്‍ ആവേശകരമായ വരവേല്‍പ്പ്.കരിപ്പൂരില്‍ നിന്നും റോഡ് മാര്‍ഗം എത്തിയ താരത്തെ ജില്ലാ അതിര്‍ത്തിയായ കാഞ്ഞിരം പാറയില്‍ നിന്നും തുറന്ന വാഹനത്തിലാണ് ആനയിച്ചത്.ഇരുചക്ര വാഹനങ്ങളും വാദ്യമേളങ്ങളും അകമ്പടിയേകി.ചാലഞ്ചേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.ക്ലബ്ബ് സെക്രട്ടറി വി.മുബാറക്ക്, ട്രഷറര്‍ പി.നാസര്‍, കെ.ടി ജഫീല്‍, നൗഷാദ് പുത്ത ന്‍ക്കോട്ട്, പി.ഷൗലക്കലി, മുഹമ്മദ് അഷൂര്‍ പാറോക്കോട്ട്, അര്‍ഷിന്‍ കാപ്പില്‍ എന്നിവര്‍ സ്വീകരണ പരിപാടിക്ക് നേതൃത്വം നല്‍കി.

യുവ ഭാവന യത്തീംഖാന, വൈമാസ്‌ക് നാലുകണ്ടം,ന്യൂപവര്‍ അമ്പലപ്പാറ എന്നീ ക്ലബുകളും സുഹൈറിന് ആദരം നല്‍കി. നാടൊരുക്കിയ സ്വീകരണത്തിനും നല്‍കിയ പിന്‍തുണക്കും സുഹൈര്‍ നന്ദി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!