തച്ചനാട്ടുകര:കത്തുന്ന വേനലില്‍ അലയുന്ന പറവകള്‍ക്ക് കുടി വെള്ളമൊരുക്കി തച്ചനാട്ടുകര നാട്ടുകല്‍ പാറപ്പുറം റോയല്‍ ചല ഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്. കിളികള്‍ക്ക് ഒരിറ്റ് വെള്ളം പദ്ധതിയുടെ ഭാഗമായാണ് പറവകള്‍ക്കും കുടിനീരിന് ക്ലബ്ബ് വഴിയൊരുക്കുന്നത്.വെള്ളം നിറച്ച പാത്രങ്ങള്‍ നാട്ടുകല്‍,പാറപ്പുറം എന്നിവടങ്ങളില്‍ ദേശീയപാതയോരത്തെമരച്ചില്ലകളില്‍ തൂക്കിയി ട്ടാണ് പക്ഷികള്‍ക്ക് കുടിവെള്ളത്തിന് സൗകര്യമൊരുക്കുന്നത്.ക്ലബ്ബ് ട്രഷറര്‍ എന്‍.പി.ഫാസില്‍ ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായ ഇര്‍ ഷാദ്,ജുനൈദ്,വിജീഷ്,സ്വാലിഹ്,മൊയ്തു എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!