പാലക്കാട്: രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ പാലക്കാടന്‍ കാഴ്ച കള്‍ക്ക് തിരിതെളിഞ്ഞു.അക്കാദമി ചെയര്‍മാന്‍ കമല്‍ മേളയ്ക്ക് നാന്ദി കുറിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയതോടെയാണ് മേള ആരംഭിച്ചത്.ജില്ലാ കളക്ടര്‍ മൃണ്‍മയീ ജോഷി ചലച്ചിതോത്സവത്തിന് തിരിതെളിയിച്ചു.പ്രാദേശിക മേളകള്‍ ലോക സിനിമകളെ കൂടുത ല്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ സഹായിക്കുമെന്ന് അവര്‍ പറ ഞ്ഞു .തുടര്‍ന്ന് ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ ജില്ലാ കളക്ടര്‍ പദ്മശ്രീ കലാമ ണ്ഡലം ശിവന്‍ നമ്പൂതിരിക്ക് നല്‍കി പ്രകാശനം ചെയ്തു . ഇത്തവണ ത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നേടിയ ഴാങ് ലുക് ഗൊദാര്‍ദ് ഓണ്‍ലൈനിലൂടെ പ്രേക്ഷകരെ അഭിസംബോധന ചെയ്തു.എന്‍ എഫ് ഡി സി മുന്‍ ഡയറക്റ്റര്‍ പി.പരമേശ്വരന്‍ ,കേരളാ ഫിലിം ചേംബര്‍ മുന്‍ പ്രസിഡന്റ് കെ നന്ദകുമാര്‍, ചലച്ചിത്ര അക്കാ ദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോള്‍,സെക്രട്ടറി അജോയ് ചന്ദ്രന്‍ ,സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടി ആര്‍ അജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ക്വോ വാഡിസ്, ഐഡ? പ്രദര്‍ശിപ്പിച്ചു

വൈഫ് ഓഫ് എ സ്‌പൈയുടെ ആദ്യ പ്രദര്‍ശനം നാളെ

കിയോഷി കുറസോവ സംവിധാനം ചെയ്ത വൈഫ് ഓഫ് എ സ്പൈ യുടെ ആദ്യ പ്രദര്‍ശനം ഇന്ന്(ചൊവ്വ). വൈകിട്ട് 7.15 ന് പ്രിയ തിയേ റ്ററിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത് . ഒരു ജാപ്പനീസ് വ്യാപാരിയുടെ കുടുംബ ബന്ധത്തിലെ പൊരുത്തവും പൊരുത്തക്കേടുകളുമാണ് രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയി രിക്കുന്ന ഈ ചിത്രം പ്രമേയമാക്കിയിരിക്കുന്നത് . വെനീസ് അന്താ രാഷ്ട്ര ചലച്ചിത്രമേളയില്‍ സില്‍വര്‍ ലയണ്‍ പുരസ്‌കാരം ലഭിച്ച ഈ ചിത്രത്തിന് മേളയുടെ മറ്റു പതിപ്പുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത് .

ഓപ്പണ്‍ ഫോറം നാളെ മുതല്‍

രാജ്യാന്തര മേളയിലെ ഓപ്പണ്‍ ഫോറത്തിനു ഇന്നു തുടക്കമാകും .വൈകിട്ട് 5 ന് പ്രിയ തിയേറ്റര്‍ കോംപ്ലക്‌സില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര മേളകളും ഫിലിം സൊസൈറ്റി പ്രസ്ഥാനവും എന്ന വിഷയത്തിലാണ് ആദ്യദിനത്തില്‍ സംവാദം നടക്കുക . സിനിമാ നിരൂപകനായ ജി പി രാമചന്ദ്രന്‍, ജോര്‍ജ് മാത്യു, ദിനേശ് ബാബു, രൂപേഷ്, മാധവദേവ്, വെണ്ണൂര്‍ ശശി ധരന്‍, സ്വാതി ലക്ഷ്മി വിക്രം, നിസാം അസഫ് എന്നിവര്‍ പങ്കെടു ക്കും . റെജി എം ദാമോദരനാണ് മോഡറേറ്റര്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!