പാലക്കാട്:കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ പാലക്കാട ന്‍ കാഴ്ചകള്‍ക്ക് ഇന്ന് പ്രിയ തിയേറ്ററില്‍ തുടക്കമാകും.വൈകിട്ട് 6.30ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ മേളയ്ക്ക് ആരംഭം കുറിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തും തുടര്‍ന്ന് മേളയുടെ ആര്‍ ട്ടിസ്റ്റിക് ഡയറക്റ്റര്‍ ബീനാപോള്‍ ആമുഖ പ്രഭാഷണം നടത്തും. ഫെ സ്റ്റിവല്‍ ബുള്ളറ്റിന്‍ ജില്ലാ കളക്ടര്‍ മൃണ്‍മയീ ജോഷി പദ്മശ്രീ കലാമ ണ്ഡലം ശിവന്‍ നമ്പൂതിരിക്ക് നല്‍കി പ്രകാശനം ചെയ്യും.സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ റ്റി ആര്‍ അജയന്‍ സ്വാഗതവും അക്കാ ദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ നന്ദിയും പറയും.തുടര്‍ന്ന് മേളയുടെ ഉദ്ഘാടന ചിത്രമായ ജാസ്മില സബാനികിന്റെ ബോസ്നിയന്‍ ചിത്രം ക്വോ വാഡിസ്, ഐഡ? പ്രദര്‍ശിപ്പിക്കും. ബോസ്നിയന്‍ വംശഹത്യ യുടെ പിന്നാമ്പുറങ്ങള്‍ പുതിയ കാഴ്ചപ്പാടിലൂടെ ആവിഷ്‌കരിക്കുന്ന ചിത്രം അന്താരാഷ്ട്ര സംഘര്‍ഷങ്ങളുടെ ഉത്ഭവവും യുദ്ധത്തിന്റെ അര്‍ത്ഥരാഹിത്യവും അനാവരണംചെയ്യുന്നു.

പാലക്കാട് പ്രിയ,പ്രിയദര്‍ശിനി,പ്രിയതമ,സത്യമൂവീസ്,ശ്രീദേവി ദുര്‍ഗ എന്നീ തിയേറ്ററുകളിലായാണ് മേള നടക്കുന്നത്. മുഖ്യവേദി യായ പ്രിയ കോംപ്ലക്സില്‍ എക്സിബിഷന്‍,ഓപ്പണ്‍ ഫോറം എന്നിവ നടക്കും.46 രാജ്യങ്ങളില്‍ നിന്നുള്ള 80 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മാര്‍ച്ച് അഞ്ചിന് വൈകീട്ട് ആറ് മണിക്ക് പ്രിയ തിയേറ്റര്‍ കോംപ്ലക്സില്‍ നടക്കുന്ന സമാപന ചടങ്ങില്‍ പുരസ്‌കാര ങ്ങള്‍ പ്രഖ്യാപിക്കും.സുവര്‍ണ ചകോരം,രജത ചകോരം, ഫിപ്രസ്‌കി ,നെറ്റ്പാക്,എഫ്എഫ്എസ്ഐ അവാര്‍ഡുകള്‍,പ്രേക്ഷക പുരസ്‌കാ രം എന്നിവയാണ് സമ്മാനിക്കുക.മികച്ച റിപ്പോര്‍ട്ടിംഗിനുള്ള മാധ്യമ അവാര്‍ഡുകളും സമാപന ചടങ്ങില്‍ വിതരണം ചെയ്യും.46 രാജ്യങ്ങ ളില്‍ നിന്നുള്ള 80 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് .മത്സര വിഭാഗത്തില്‍ ചുരുളി,ഹാസ്യം എന്നീ രണ്ട് മലയാള ചിത്രങ്ങ ള്‍ ഉള്‍പ്പടെ ആകെ 14 ചിത്രങ്ങളാണ് ഉള്ളത്.സമകാലിക ലോക സിനിമാ വിഭാഗത്തില്‍ 22 സിനികള്‍ പ്രദര്‍ശിപ്പിക്കും.മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ 12 സിനിമകളും ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും.അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പ്രത്യേക പാക്കേജ് ആയ കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ അഞ്ച് സിനിമ കള്‍ പ്രദര്‍ശിപ്പിക്കും.ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ച വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഗൊദാര്‍ദിന്റെ ആറുസിനിമകളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നാല് മേഖലകളിലായി നടത്തുന്ന മേളയില്‍ എല്ലായിടത്തും ഒരേ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. 1500 പേര്‍ക്കാണ് ഡെലിഗേറ്റ് പാസ് വിതരണം ചെയ്യുന്നത്.തെര്‍മല്‍ സ്‌കാനിംഗ് നടത്തിയതിന് ശേഷമായിരിക്കും തിയേറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കുക. കൃത്യമായ സാമൂഹ്യ അകലം പാലിച്ച് കൊണ്ട് മാത്രമേ തിയേറ്ററു കളില്‍ സീറ്റ് നല്‍കുകയുള്ളു.മുന്‍കൂട്ടി സീറ്റുകള്‍ റിസര്‍വ് ചെയ്യുന്ന വര്‍ക്ക് മാത്രമേ തിയേറ്ററുകളില്‍ പ്രവേശം അനുവദിക്കു.രാവിലെ എട്ട് മണി മുതല്‍ പ്രദര്‍ശനത്തിന് ഒരു മണിക്കൂര്‍ മുമ്പ് വരെ സീ റ്റുകള്‍ റിസര്‍വ്വ് ചെയ്യാം.25 വര്‍ഷം പൂര്‍ത്തിയാക്കിയ ഐഎഫ്എ ഫ്കെയുടെ സ്മരണകള്‍ പുതുക്കുന്ന ഫോട്ടോ എക്സിബിഷന്‍ മേള അറ്റ് 25 മുഖ്യവേദിയായ പ്രിയ തിയേറ്റര്‍ കോംപ്ലക്സില്‍ മാര്‍ച്ച് രണ്ടിന് 11 മണിക്ക് ആരംഭിക്കും.ഹോമേജ് വിഭാഗത്തില്‍ ഈയിടെ അന്തരി ച്ച ചലച്ചിത്ര പ്രതിഭകളായ ഫെര്‍ണാണ്ടോ സൊളാനസ്, കിംകിഡുക്, ഇര്‍ഫാന്‍ ഖാന്‍,ഋഷികപൂര്‍,രാമചന്ദ്രബാബു,സൗമിത്ര ചാറ്റര്‍ജി,ഭാനു അതയ്യ,സച്ചി,ഷാനവാസ് നരണിപ്പുഴ,അനില്‍ നെടുമങ്ങാട് എന്നി വര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് ഒമ്പത് സിനിമകളും ഉള്‍പ്പെടു ത്തിയിട്ടുണ്ടെന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ കമല്‍ ചലച്ചിത്ര അക്കാദമി എക്സി.അംഗം സിബി മലയില്‍,സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടിആര്‍ അജയന്‍ണ്ടെന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ കമല്‍ ചലച്ചിത്ര അക്കാദമി എക്സി.അംഗം സിബി മലയില്‍,സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടിആര്‍ അജയന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

‘മേള @25’ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം നാളെ രാവിലെ11ന്

രാജ്യാന്തര ചലച്ചിത്ര മേള രജത ജൂബിലി ഫോട്ടോ പ്രദര്‍ശനം ‘മേള @25’ നു നാളെ രാവിലെ 11ന് തുടക്കമാകും. സംവിധായകന്‍ ലാല്‍ ജോസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയര്‍മാന്‍ കമല്‍ , വൈസ് ചെയര്‍പേഴ്‌സ്ന്‍ ബീന പോള്‍,സെക്രട്ടറി അജോയ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

1994 ല്‍ കോഴിക്കോട്ട് മേള ആരംഭിച്ചതു മുതല്‍ 2019 വരെയുള്ള 300 ചിത്രങ്ങളാണ് ഐ എഫ് എഫ് കെയുടെ കാല്‍നൂറ്റാണ്ട് അടയാള പ്പെടുത്തിയ ഫോട്ടോ പ്രദര്‍ശനത്തിലുള്ളത് .ചിത്രങ്ങളെ കുറിച്ചുള്ള വിവരണവും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അക്കാദമി യുടെ ശേഖരത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് പുറമേ പ്രതിനിധിക ളില്‍ നിന്ന് ശേഖരിച്ച ഫോട്ടോകളും പ്രദര്‍ശനത്തിലുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!