അലനല്ലൂര്‍:ഷിഫ്‌ന ഏറെ സന്തോഷിച്ച ദിവസമാണ് ഇന്ന്.ഒരു ചക്ര കസേരക്കായുള്ള കാത്തിരിപ്പ് സഫലമായതാണ് സന്തോഷത്തിന് കാരണം.
അലനല്ലൂര്‍ ഭീമനാട് അത്താണിപ്പടിയില്‍ ചെറുകര മുഹമ്മദാലിയു ടെ മകള്‍ ഷിഫ്‌ന ശാരീരിക അവശതയുള്ള പെണ്‍കുട്ടിയാണ്. വീ ടിന്റെ നാല് ചുവരുകള്‍ക്കുള്ളിലൊതുങ്ങുന്നതാണ് അവളുടെ ലോ കം.അവള്‍ക്ക് പുറംകാഴ്ചകളിലേക്ക് ചലിക്കാന്‍ ഒരു ചക്രകസേര വേണ മെന്ന ആഗ്രഹം നാട്ടുകല്‍ ജനമൈത്രി പോലീസിന്റെ ഗൃഹ സന്ദര്‍ശന വേളയിലാണ് അറിയുന്നത്.മണ്ണാര്‍ക്കാട് കുരുക്കള്‍ സാ ജിദിനോട് ഇക്കാര്യം അറിയിച്ചപ്പോള്‍ ചക്ര കസേര വാങ്ങി നല്‍കു ന്ന കാര്യം അദ്ദേഹം സന്തോഷപൂര്‍വ്വം ഏറ്റു.
ഇന്ന് നാട്ടുകല്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഹിദായത്തു ള്ള മാമ്പ്രയുടെ നേതൃത്വത്തില്‍ ചക്ര കസേര എത്തിച്ച് നല്‍കുക യും ചെയ്തു.ചക്ര കസേര ലഭിച്ചപ്പോഴുണ്ടായ ഷിഫ്‌നയുടെ ആഹ്ലാ ദം കണ്ട് നിന്നവരിലും സന്തോഷം നിറച്ചു.അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ രാഗേഷ്,ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാ രായ സജീഷ്,ഗിരീഷ്,ബിനു,കുരുക്കള്‍ സാജിദ് എന്നിവരും സന്നി ഹിതരായിരുന്നു.