മണ്ണാര്‍ക്കാട്:വാഹനയാത്രക്കാരെ ട്രാഫിക്ക് നിയമങ്ങള്‍ ഓര്‍മ്മി പ്പിച്ചും നിയമങ്ങള്‍ പാലിച്ചെത്തിയവരെ അനുമോദിച്ചും നജാത്ത് കോളേജ് എന്‍എസ്എസ് യൂണിറ്റ് വളണ്ടിയര്‍മാര്‍ നെല്ലിപ്പുഴയില്‍ നടത്തിയ ട്രാഫിക് ബോധവല്‍ക്കരണ പരിപാടി ശ്രദ്ധേയമായി. ബോധവല്‍ക്കരണ പരിപാടിക്കിടെ സ്ഥലത്തെത്തിയ വികെ ശ്രീകണ്ഠന്‍ എംപി വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായാണ് മണ്ണാ ര്‍ക്കാട് പോലീസിന്റെ സഹകരണത്തോടെ എന്‍എസ്എസ് യൂണിറ്റ് ട്രാഫിക്ക് ബോധവല്‍ക്കരണം സംഘടിപ്പിച്ചത്.നോട്ടീസുകളും കാര്‍ ഡുകളും വിതരണം ചെയ്തു.എസ് ഐ വിനോദ് ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ കെ.മുഹമ്മദ് അസ്‌ലം, എന്‍.എസ്. എസ് പ്രോഗ്രാം ഓഫീസര്‍ നാസര്‍, അധ്യാപകരായ രമ്യ, ഷജീര്‍, സാബിര്‍, അശ്വതി എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ് യൂണിറ്റ് സെക്രട്ടറിമാരായ ഗോകുല്‍ കൃഷ്ണ, ഹര്‍ഷീന പര്‍വീന്‍, അഷാ ബ്, നിയാസ്, വര്‍ഷ, നൗറിന്‍, മേഘ, റുമൈസ്, ആദില്‍,ഷമീര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!