മണ്ണാര്‍ക്കാട്:ജില്ലയില്‍ ഏപ്രില്‍ 30 വരെയുള്ള ദിവസങ്ങളില്‍ ഉച്ച യ്ക്ക് 12 മുതല്‍ മൂന്ന് മണി വരെയുള്ള സമയം വിശ്രമവേളയാക്കി യതായി ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ എട്ട് മണിക്കൂറായി നിജപ്പെടുത്തി ഉത്തരവായി. ഷിഫ്റ്റ് അടിസ്ഥാ നത്തില്‍ വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന തരത്തിലും ക്രമീകരിക്കേ ണ്ടതാണ്. ജില്ലയിലെ തൊഴിലുടമകള്‍ ഉത്തരവ് കര്‍ശനമായി പാലി ക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!