മണ്ണാര്‍ക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന പണ്ഡിത സംഗമം ഫെബ്രുവരി 18ന് വ്യാ ഴാഴ്ച നടക്കും.മര്‍കസുല്‍ അബ്റാറില്‍ കാലത്ത് 10ന് സ്വാഗത സം ഘം ചെയര്‍മാന്‍ ഉണ്ണീന്‍കുട്ടി സഖാഫി പാലോട് പതാക ഉയര്‍ ത്തു ന്നതോടെ ആരംഭിക്കുന്ന പണ്ഡിത സംഗമം സമസ്ത കേന്ദ്ര മുശാ വറാംഗം കന്‍സുല്‍ ഫുഖഹാ കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം ഉദ്ഘാടനം ചെയ്യും.ഹംസ മുസ്ലിയാര്‍ നറുക്കോട് പ്രാര്‍ത്ഥന നിര്‍വ്വ ഹിക്കും.മേഖലാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് അബ്ബാസ് സഅദി പള്ളിക്കുന്ന് അധ്യക്ഷത വഹിക്കും.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മുഖേന തെരഞ്ഞെടുത്ത പണ്ഡിതന്മാ ര്‍ക്ക് വേണ്ടി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തപ്പെ ടുന്ന സംഗമത്തില്‍ ‘പണ്ഡിത ദൗത്യം: ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയത്തില്‍ റഹ്മത്തുള്ള സഖാഫി എളമരവും സിബ്ഗത്തുള്ള സഖാഫി കാരാകുറുശ്ശിയും ക്ലാസ്സെടുക്കും.ടികെ.യൂസഫ് ഫൈസി കാഞ്ഞിരപ്പുഴ,കെ.കെ.എം.സഅദി ആലിപ്പറമ്പ്, ഇസ്മായില്‍ ഫൈ സി കോട്ടപ്പുറം, മാഹിന്‍ മുസ്ലിയാര്‍ നെല്ലിപ്പുഴ,ഉസ്മാന്‍ സഖാഫി കുലിക്കിലിയാട്,ഹസൈനാര്‍ നദ് വി സംബന്ധിക്കും.വിദാഅ് സെഷന്ന് സമസ്ത ജില്ലാ സെക്രട്ടറി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം നേതൃ ത്വം നല്‍കും.സാലിം മിസ്ബാഹി പള്ളിക്കുന്ന് സ്വാഗതവും ശാഫി സഅദി കുമരംപുത്തൂര്‍ നന്ദിയും പറയും.