അലനല്ലൂര്‍:നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ അലനല്ലൂര്‍ ഗ്രാമ പ ഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടു ത്തി ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളുടെ സംയുക്ത നേതൃത്വ ത്തില്‍ 1.43 കോടി രൂപയുടെ വിവിധ പ്രവ്യത്തികളുടെ സമഗ്ര ആ ക്ഷന്‍ പ്ലാനിന് ഒന്നാം വാര്‍ഡ് തൊഴിലുറപ്പു പദ്ധതി പ്രത്യേക ഗ്രാമ സഭ അംഗീകാരം നല്കി.വാര്‍ഡ് പ്രദേശത്തെ തോടുകള്‍, അരുവി കള്‍ എന്നിവയുടെ പാര്‍ശ്വഭിത്തി സംരക്ഷണം, ജലസേചന കുടിവെ ള്ള കിണറുകളുടെ നിര്‍മ്മാണം, മണല്‍ നീക്കം ചെയ്യല്‍, ചെറുകിട ഇടത്തരം കര്‍ഷകരുടെ കൃഷിഭൂമി നവീകരണം, പട്ടികജാതി സങ്കേ തങ്ങളില്‍ സമഗ്ര വികസനം, പുളിയം തോട്ടില്‍ സ്ഥിരം തടയണ നിര്‍മ്മാണം, ഔഷധസസ്യ വ്യാപനം ,ഗാര്‍ഹിക പച്ചക്കറി വ്യാപനം, ജനവാസ കേന്ദ്രങ്ങളിലേക്ക് നടപ്പാത നിര്‍മ്മാണം ,എന്നീ പദ്ധതിക ളാണ് നടപ്പിലാക്കുക. ഗ്രാമസഭ പഞ്ചായത്തംഗം പി.രഞ്ജിത് ഉദ്ഘാ ടനം ചെയ്തു. വാര്‍ഡംഗം നൈസി ബെന്നി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബഷീര്‍ പടുകുണ്ടില്‍, ഉഷ,ഷൈല കൈനിശ്ശേരി, എം.ബി റംല്ല എന്നിവര്‍ സംസാരിച്ചു.ഷൈനി പടിഞ്ഞാറെക്കര സ്വാഗതവും വാക്കയില്‍ ഷൈലജ നന്ദിയും പറഞ്ഞു.