കുമരംപുത്തൂര്‍: കിടപ്പിലായവരുടെ ദിവസങ്ങളില്‍ ജീവിതം നിറ ക്കുക എന്ന സന്ദേശവുമായി കുമരംപുത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് ദിനം ആചരിച്ചു.കിടപ്പിലായവര്‍ക്ക് പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരുടെ സഹകരണത്തോടെ സാന്ത്വന പരിചരണം കൂടുതല്‍ ഉയര്‍ന്ന നിലവാരത്തില്‍ എത്തിക്കാന്‍ ഉള്ള പദ്ധതികള്‍ക്ക് യോഗം രൂപം നല്‍കി. ഇതിന്റെ ഭാഗമായി കുമരം പുത്തൂര്‍ പഞ്ചായത്തിലെ സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകരുടെ പാന ല്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു. പാലിയേറ്റീവ് ഗുണ ഭോക്താക്കളുടെ മാനസികവും സാമൂഹ്യവുമായ ഉന്നതിക്ക് ആവശ്യമായ പദ്ധതികള്‍ ആണ് മുന്‍ഗണന നല്‍കി നടപ്പിലാക്കുക എന്ന് മെഡിക്കല്‍ ഓഫീ സര്‍ പറഞ്ഞു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗം അമ്പാടത്ത് രാജന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അബ്ദുല്‍ റഷീദ് ,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോംസ് വര്‍ഗീസ്, കെ സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.