കല്ലടിക്കോട്:ചുങ്കം മേരീ മാതാ കത്തോലിക്കാ പള്ളിയിലെ പരിശു ദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേ യുംതിരുന്നാളാഘോഷത്തിന്‌ കൊടിയേറി. ഇടവക വികാരി ഫാ. ജോൺസൺ കണ്ണാമ്പടമാണ്‌ കൊറ്റിയേറ്റിയത്. നാളെ (ശനിയാഴ്ച്ച) കാലത്ത് 9 മണിയ്ക്ക് ചുള്ളിയാംകുളം തിരുമുടുംബ ദേവാലയ വികാരി ഫാ. ജോബിൻ മേലേമുറിയുടെ കാർമ്മികത്വത്തിലുള്ള ദിവ്യ ബലി, ലദീഞ്ഞ്, നൊവേന എന്നിവയും വൈകുന്നേരം 4 ന്‌ അഗളിപള്ളിയിലെ അസി.വികാരി ഫാ. ജയ്ജു കൊഴുപ്പക്കളത്തിന്റെ കാർമ്മികത്വത്തിലുള്ള ആഘോഷമായ പാട്ടുകുർബ്ബാന, ലദീഞ്ഞ്, നൊവേന, പള്ളി ചുറ്റി പ്രദക്ഷിണം എന്നിവയുണ്ടാകും. 3 ഞായറാ ഴ്ച്ച കാലത്ത് 9 ന്‌ നവ വൈദികൻ സജു അറയ്ക്കലിന്റെ കാർമ്മിക ത്വത്തിലുള്ള പാട്ടുകുർബ്ബാന, ലദീഞ്ഞ്, നൊവേന, വൈകുന്നേരം 4 ന്‌ മലമ്പുഴ കൃപാസനത്തിലെ വൈദികൻ ഫാ. ജോൺ മരിയ വിയാ നിയുടെ കാർമ്മികത്വത്തിലുള്ള ആഘോഷമായ പാട്ടുകുർബ്ബാന, ലദീഞ്ഞ്, നൊവേന, പള്ളിചുറ്റിപദക്ഷിണം എന്നിവയുണ്ടാകും. മരിച്ചവരുടെ തിരുന്നാൾ ദിനമായ 4 തിങ്കളാഴ്ച്ച കാലത്ത് 6.45 ന്‌ ദിവ്യ ബലിയും ഒപ്പീസും ഉണ്ടാകും.കൊടിയേറ്റിന്‌ കൈക്കാരന്മാ രായ ഷിജു മണ്ണാത്തുക്കുഴിയിൽ, ജോസ് കരുമാംകുളം തിരുന്നാൾ കൺവീനർ ആന്റോ കാട്ടിപ്പറമ്പിൽ,കോഡിനേറ്റർമാരായ സിബി തുണ്ടിയിൽ, ജോസി വെമ്പല എന്നിവർ നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!