അലനല്ലൂര്‍:എടത്തനാട്ടുകര കൊടിയംകുന്ന് കരുമനപ്പന്‍കാവ് താല പ്പൊലി മഹോത്സവത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ കോവിഡ് പശ്ചാതലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടന്നു. പുലര്‍ച്ചെ അഞ്ചിന് നടതുറന്നു.തുടര്‍ന്ന് ഉഷപൂജ, താലപ്പൊലി കൊട്ടി അറിയി ക്കല്‍, ഉച്ചപൂജ എന്നിവ നടന്നു. വൈകീട്ട് നാലരയോടെ ചിരട്ടക്കുളം മാരാട്ടുകാവ് ഭദ്രകാളി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടന്നു. ആറിന് ദീപാരാധന, സന്ധ്യാവേല എന്നിവക്ക് ശേഷം അരിയേറോ ടു കൂടിയ ചുറ്റുവിളക്കോടെ ചടങ്ങുകള്‍ക്ക് സമാപനമായി.