മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4540 പേര്‍. ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, കോട്ടയം,ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും രണ്ട് പേര്‍ വീതം തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും 23 പേര്‍ കോഴിക്കോട്, 45 പേര്‍ തൃശ്ശൂര്‍, 34 പേര്‍ എറണാകുളം, 96 പേര്‍ സമ്പര്‍ ക്കത്തിലൂടെ രോഗബാധ ഉണ്ടായ 125 പേര്‍, ഉറവിടം അറിയാതെ രോ ഗം ബാധിച്ച 114 പേര്‍, ഇതര സംസ്ഥാനത്ത് നിന്നു വിവിധ രാജ്യങ്ങളി ല്‍ നിന്നുമായി വന്ന 6 പേര്‍ , 2 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍ പ്പെടും. 267 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയി ച്ചു.ഇന്ന് 87 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 1,08,593 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 1,06,367 പരിശോധ നാ ഫലങ്ങള്‍ ലഭിച്ചു. ഇന്ന് 259 പരിശോധനാ ഫലങ്ങള്‍ ലഭ്യമായി. പുതുതായി 478 സാമ്പിളുകള്‍ അയച്ചു. 45,038 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 39,882 പേര്‍ രോഗ മുക്തി നേടി.2,32,169 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. ഇന്ന് മാത്രം 1,047 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 11,110 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.