മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4397 പേരാണ് ചികിത്സയിലുള്ളത്.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാ രായ ഒരാള്‍ വീതം പത്തനംതിട്ട, കോട്ടയം,ഇടുക്കി ജില്ലകളിലും രണ്ട് പേര്‍ വീതം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും 23 പേര്‍ കോഴിക്കോട്, 44 പേര്‍ തൃശ്ശൂര്‍, 32 പേര്‍ എറണാകുളം, 86 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന് ജില്ലയില്‍ 365 പേര്‍ ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗ ബാധ ഉണ്ടായ 180 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 172 പേര്‍, ഇതര സംസ്ഥാനത്ത് നിന്നു വിവിധ രാജ്യങ്ങളില്‍ നിന്നുമായി വന്ന 11 പേര്‍ , 2 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 205 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.ഇന്ന് 98 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 107545 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 104896 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 296 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 594 സാമ്പിളുകള്‍ അയച്ചു. 44401 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 39377 പേര്‍ രോഗമുക്തി നേടി. ഇതുവരെ 230005 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1219 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 11263 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!