കോട്ടോപ്പാടം:വെള്ളിയാഴ്ച ആരംഭിക്കുന്ന ഹയര്‍ സെക്കണ്ടറി ഇംപ്രൂ വ്‌മെന്റ് പരീക്ഷയ്ക്ക് മുന്നോടിയായി കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ പ്രവര്‍ത്തകര്‍ കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്ലാസ്മുറികള്‍ അണുവിമുക്തമാ ക്കി.കൂട്ടായ്മ പ്രസിഡന്റ് ലത്തീഫ് രായിന്‍മരക്കാര്‍,ജനറല്‍ സെക്ര ട്ടറി ഉമ്മര്‍ ഒറ്റകത്ത്,ഫാസില്‍ ഉനൈസ്,ധിനു,ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ 15 ഓളം ക്ലാസ് മുറികളാണ് അണുവിമുക്തമാക്കി യത്.കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ സമയത്ത് നടന്ന പൊതുപരീക്ഷകള്‍ക്ക് മുന്നോടിയായും കൂട്ടായ്മ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃകയായിരുന്നു.