മണ്ണാര്‍ക്കാട്:വിവാഹ തലേന്ന് പ്രതിശ്രുത വരനെ ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.കാഞ്ഞിരപ്പുഴ ചേട്ടന്‍പടി പള്ളിക്കുറുപ്പ് കളരിക്കല്‍ പരേതനായ രാമകൃഷ്ണപണിക്കരുടെ മകന് രഞ്ജിത്ത് (30) ആണ് മരിച്ചത്.വിദേശത്തായിരുന്ന രഞ്ജിത്ത് കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്.ക്വാറന്റൈനില്‍ കഴിയാനാ യി വീടിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്തിരു ന്നു.ക്വാറന്റൈ ന് കാലാവധി കഴിഞ്ഞും മുറി ഒഴിഞ്ഞിരുന്നില്ല.കഴിഞ്ഞ ദിവസം രാത്രി ഇവിടെ യാണ് തങ്ങിയിരുന്നത് രാവിലെ വീട്ടിലേക്കെത്താതി രുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ലോഡ്ജില്‍ അന്വേഷിച്ചെത്തിയ പ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പോലീസ് സ്ഥല ത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.നാളെയായിരുന്നു കുന്ദം കുളം സ്വദേ ശിനിയുമായി രഞ്ജിത്തിന്റെ വിവാഹം നടക്കേണ്ടി യിരുന്ന ത്.വിവാഹ വസ്ത്രവും ആഭരണവുമെല്ലാം കഴിഞ്ഞ ദിവ സം മണ്ണാര്‍ക്കാട് നിന്നും വാങ്ങിയിരുന്നു.