മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 6464 പേര്.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം തിരുവനന്തപുരം,ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേര് കണ്ണൂര്‍, 47 പേര് തൃശ്ശൂര്‍, 25 പേര് കോഴിക്കോട്, 33 പേര് എറണാകുളം, 84 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന് ജില്ലയില്‍ 416 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതില്‍ സമ്പര്‍ക്ക ത്തി ലൂടെ രോഗബാധ ഉണ്ടായ 223 പേര്, ഉറവിടം അറിയാതെ രോഗം ബാ ധിച്ച 183 പേര്, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 10 പേര് എന്നിവര്‍ ഉള്‍പ്പെടും. 340 പേര്‍ക്ക് രോഗമുക്തി ഉള്ളതാ യും അധികൃതര്‍ അറിയിച്ചു.117 പേരെ ആശുപത്രിയില്‍ പ്രവേശി പ്പിച്ചു.ഇതുവരെ 86389 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതി ല്‍ 84575 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 311 പരിശോധ നാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 295 സാമ്പിളുകള്‍ അയച്ചു. 32335 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 25554 പേര് രോഗമുക്തി നേടി. ഇനി 669 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.ഇതുവരെ 189883 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി.ഇതില്‍ ഇന്ന് മാത്രം 1854 പേര് ക്വാറന്റൈന് പൂര്‍ത്തിയാക്കി.ജില്ലയില്‍ 14537 പേര് വീടുക ളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് രണ്ട് കേസ്
കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് ( നവംബർ 15) വൈകിട്ട് 6.30 വരെ പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. രണ്ട് പേരെ അറസ്റ്റ് ചെയ്തു.
മാസ്ക് ധരിക്കാത്ത 139 പേർക്കെതിരെ കേസ്
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 139 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.