റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്നു
പാലക്കാട്: പാലക്കാട് നഗരത്തിലെ ഗതാഗതപ്രശ്നങ്ങള്‍ തിരിച്ചറിയുന്നതിനും പരി ഹരിക്കുന്നതിനുമായി പ്രത്യേക ടീം രൂപീകരിച്ചു. ഐ.ഐ.ടിയുടെ നേതൃത്വത്തില്‍ പൊലിസ്,മോട്ടോര്‍വാഹന വകുപ്പ് എന്നിവരെ ഉള്‍പ്പെടുത്തിയുള്ള ടീമിന് ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗത്തിലാണ് രൂപം നല്‍കിയത്.
സ്കൂള്‍ മേഖലകളില്‍ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലയിലെ 14 സ്കൂള്‍ മേഖലകള്‍ക്കായി സമര്‍പ്പിച്ച പ്രൊപ്പോസലുകള്‍ ആര്‍ടിഒ എന്ഫോഴ്സ്മെന്റ്റ് പാലക്കാട്, ആര്‍ടിഒ പാലക്കാട് എന്നിവര്‍ സംയുക്തമായി പരിശോധിച്ചു.സംസ്ഥാന റോഡ് സേഫ്റ്റി അതോറിറ്റിയില്‍ നിന്നും (കെ.ആര്.എസ്.എ) ഫണ്ട് അനുവദിക്കു ന്നതിനായി നിര്‍ദ്ദിഷ്ട ഫോര്‍മാറ്റിലും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുസൃതമായും പുതുക്കിയ പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട റോഡുകളുടെ ചുമതലയുള്ള പി.ഡബ്ല്യു.ഡി. നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കു ജില്ലാ കലക്ടര്‍ നിര് ദ്ദേശം നല്കി.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എം.എസ് മാധവി ക്കുട്ടി അധ്യക്ഷയായി.ജില്ലാ പൊലിസ് മേധാവി അജിത് കുമാര്‍, റീജണല്‍ ട്രാന്‍സ് പോര്‍ട്ട് ഓഫിസര്‍ മുജീബ്, റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍(എന്‍ഫോഴ്സ്മെന്റ്) കെ.ഡി രഘു, ഐ.ഐ.ടി. അസോസിയേറ്റ് പ്രൊഫ. ബി.കെ ഭവത്രതന്, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
