കാഞ്ഞിരപ്പുഴ: കണ്ടാലൊരു സര്‍ക്കസ് കൂടാരംപോലെ, അകത്തുകയറിയാല്‍ പാര് ക്കാണോയെന്ന് തോന്നിപ്പോകും!.കാഞ്ഞിരപ്പുഴ പഞ്ചായത്ത് തൃക്കളൂര്‍ ഈസ്റ്റ് ഗവ. എല്‍.പി. സ്കൂള്‍ മാതൃകാ പ്രീ-പ്രൈമറി വര്‍ണ്ണക്കൂടാരം കാണുന്നവര്‍ അറിയാതെ പറയും ആഹാ..അടിപൊളിയാണല്ലോയെന്ന്. ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് സ്കൂ ളിലേക്ക് വരാന്‍ ഇനി യാതൊരുമടിയുമുണ്ടാകില്ല.സര്‍വശിക്ഷാ കേരളയുടെ സ്റ്റാര്‍സ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് മികച്ചനിലവാരത്തോടെ മാതൃകാ പ്രീ-പ്രൈമറി വര്ണ്ണക്കൂടാരമൊരുക്കിയത്.

വിദ്യാലയത്തിലെ ഓടുമേഞ്ഞ കെട്ടിടത്തിന്റെ മുന്നില്‍ നിറയെ വര്‍ണകാഴ്ചകളാണ്. ‘തീവണ്ടി’, ‘റോഡ്’ വാച്ച് ടവര്‍, വെള്ളച്ചാട്ടം ടര്‍ഫ്, ഊഞ്ഞാല് ഉള്‍പ്പടെയുള്ള കളിയു പകരണങ്ങളെല്ലാമായി അറിവും വിനോദവും പകരുന്നതാണീ വര്‍ണ്ണക്കൂടാരം.മൂന്ന് ക്ലാസ് മുറികുള്ള കെട്ടടിത്തിന്റെ ചുവരുകളില്‍ വര്‍ണ്ണചിത്രങ്ങളാണ്. വെള്ളച്ചാട്ടത്തി നടുത്ത് കൊക്കും, തവളയുമുണ്ട്.ചുറ്റിലും പൂച്ചെടികളുമൊരുക്കി മനോഹരമാക്കി യിട്ടുണ്ട്.കെട്ടിടവരാന്തയിലെ തൂണുകളിലൊന്നില്‍ ജീവന്‍തുടിക്കുന്ന ആനത്തലയും കൗതുകം പകരുന്നു. കുട്ടികള്‍ക്ക് കണ്ടും അറിഞ്ഞും പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ സാധ്യമാകുന്നത്. ഭാഷ, ഗണിതം, ശാസ്ത്രം എന്നിവയ്ക്കെല്ലാം പ്രത്യേക ഇടമുണ്ട്. കുഞ്ഞരങ്ങും ശ്രദ്ധേയമാണ്.ശിശുസഹൃദ ഫര്‍ണീച്ചര്‍ എന്നിവയിലൂടെ യെല്ലാം സ്വാഭാവികമായ പഠനാന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത്. സ്കൂഓള് പ്രധാന അധ്യാപികയുടെ നേതൃത്വത്തില്‍ ജില്ലയിലെ മറ്റു ഇടങ്ങളിലുള്ള വര്‍ണ്ണക്കൂടാരങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് തൃക്കള്ളൂരില് വൈവിധ്യങ്ങളുള്ള ഈകൂടാരം പണികഴിപ്പി ച്ചത്.പത്ത് ലക്ഷം രൂപ ചെലവില്‍ പത്ത് മാസം കൊണ്ടാണ് ആര്യമ്പാവ് സ്വദേശി രതീഷ് പരിയാരത്തിന്റെ നേതൃത്വത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

വര്‍ണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനം കെ.ശാന്തകുമാരി എം.എല്‍.എ. നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രന് അധ്യക്ഷയായി. ബ്ലോക്ക് പ്രോഗ്രാം കോര്‍ ഡിനേറ്റര് കെ.കെ മണികണ്ഠന് പദ്ധതി വിശദീകരണം നടത്തി. ചടങ്ങില്‍ വര്ണക്കൂടാ രത്തിന്റെ അണിയറ ശില്പികളെയും ആദരിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ നിസാമുദ്ദീന്‍ പൊന്നങ്കോട്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എന്‍.ഫൗസിയ, പി.എസ് ഹുസൈന്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍, പി.ടി.എ. പ്രസിഡന്റ് എ.വിജയന്, പ്രധാന അധ്യാപിക വി.ഉഷാദേവി, എം.പി.ടി.എ. പ്രസിഡന്റ് പി.ഷംന, പി.ടി.എ. വൈസ് പ്രസിഡന്റ് കെ.പി ഷൈമിന, സ്റ്റാഫ് സെക്രട്ടറി എം.ഹംസക്കുട്ടി, അധ്യാപകരായ അസ്ലം കിളിരാനി, ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.
