കുമരംപുത്തൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ വികസനക്ഷേമ പഠനപരിപാടിയായ നവ കേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാമിന്റെ ഭാഗമായി മണ്ണാര്‍ക്കാട് മണ്ഡല ത്തിലെ കര്‍മ്മസേന അംഗങ്ങള്‍ക്ക് പരിശീലനം നല്കി. മണ്ണാര്‍ക്കാട് നഗരസഭ, അലന ല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍ പഞ്ചായത്തുകളിലെ കര്‍മ്മസേന അംഗങ്ങള്‍ക്കാ ണ് പരിശീലനം സംഘടിപ്പിച്ചത്.കുമരംപുത്തൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീല നത്തില്‍ റിസോഴ്സ് പേഴ്സണ്‍മാരായ ശ്രീനിവാസന്, ഹസ്സന് മുഹമ്മദ്, വിജയന്, തീ മാറ്റിക് എക്സ്പേര്‍ട്ടുമാരായ ബിബിത, വസന്തമണി എന്നിവര്‍ സംസാരി ച്ചു. മണ്ഡലം സമിതി അംഗം മുഹമ്മദ് ബഷീര്‍, പഞ്ചായത്ത് തല ചാര്‍ജ് ഓഫിസര്‍മാരായ വി.മനു, സാബു തുടങ്ങിയവര്‍ പങ്കെടുത്തു.ജനങ്ങളുടെ വികസനനിര്ദേശങ്ങളും ആവശ്യങ്ങ ളും സമാഹരിക്കുക, അവയനയുസരിച്ച് ക്ഷേമപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.ഇതിന്റെ ഭാഗമായി ഈമാസം 31വരെ കര്‍മ്മസേന അംഗങ്ങളുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനവും നടക്കും.
