മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 6496 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കണ്ണൂര്‍, 39 പേര്‍ തൃശ്ശൂര്‍, 22 പേര്‍ കോഴിക്കോട്, 24 പേര്‍ എറണാകുളം, 104 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന് ജില്ലയില്‍ 306 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗ ബാധ ഉണ്ടായ 183 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 111 പേര്‍, ഇതര സംസ്ഥാനത്തുനിന്നുംവിദേശത്തുനിന്നുമായി വന്ന 9 പേര്‍, 3 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 271 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.115 പേരെ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 84042 സാമ്പിളുകള്‍ പരിശോ ധനയ്ക്കായി അയച്ചതില്‍ 81422 പരിശോധനാ ഫലങ്ങളാണ് ലഭ്യ മായി.ഇന്ന് 386 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്.പുതുതായി 278 സാമ്പിളുകള്‍ അയച്ചു.29589 പേര്‍ക്കാണ് ഇതുവരെ പരിശോധനാ ഫലം പോസിറ്റീവായത്. ഇതുവരെ 22745 പേര്‍ രോഗമുക്തി നേടി. ഇനി 1500 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനു ണ്ട്.ഇതുവരെ 181493 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തി യാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1350 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തി യാക്കി. ജില്ലയില്‍ 15188 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരു ന്നുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
ഒറ്റപ്പാലം സ്വദേശികൾ- 44 പേർ
പാലക്കാട് സ്വദേശികൾ – 26 പേർ
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ-18 പേർ
കൊടുമ്പ് സ്വദേശികൾ- 15 പേർ
പറളി സ്വദേശികൾ- 12 പേർ
പട്ടാമ്പി സ്വദേശികൾ-11 പേർ
കുഴൽമന്ദം സ്വദേശികൾ- 10 പേർ
ഷൊർണൂർ, ഓങ്ങല്ലൂർ സ്വദേശികൾ – 9 പേർ വീതം
പുതുപ്പരിയാരം സ്വദേശികൾ-7 പേർ
തെങ്കര, വടക്കഞ്ചേരി, അമ്പലപ്പാറ, പിരായിരി, നാഗലശ്ശേരി,മലമ്പുഴ സ്വദേശികൾ – 6 പേർ വീതം
അകത്തേത്തറ, കപ്പൂർ സ്വദേശികൾ – 5 പേർ വീതം
കടമ്പഴിപ്പുറം, വണ്ടാഴി, കാവശ്ശേരി, കൊല്ലങ്കോട്, മണ്ണാർക്കാട് സ്വദേശികൾ- 4 പേർ വീതം
തൃത്താല, ശ്രീകൃഷ്ണപുരം, കൊഴിഞ്ഞാമ്പാറ, ചാലിശ്ശേരി, തിരുവേഗപ്പുറ, എലപ്പുള്ളി, കൊപ്പം, കുത്തന്നൂർ, പുതുശ്ശേരി, കാരാക്കുറുശ്ശി സ്വദേശികൾ – 3 പേർ വീതം
വടവന്നൂർ, ആലത്തൂർ, തച്ചനാട്ടുകര, മേലാർകോട്, ലക്കിടി-പേരൂർ, മുതുതല, കരിമ്പ, കിഴക്കഞ്ചേരി, തിരുമിറ്റക്കോട്,കോട്ടോപ്പാടം, തൃക്കടീരി, ചിറ്റൂർ തത്തമംഗലം നഗരസഭ, വിളയൂർ, അലനല്ലൂർ, അഗളി, കണ്ണാടി, പുതൂർ സ്വദേശികൾ – 2 പേർ വീതം
എലവഞ്ചേരി, കുമരംപുത്തൂർ, കുലുക്കല്ലൂർ, നെല്ലായ, ഷോളയൂർ, കോങ്ങാട്, എരുത്തേമ്പതി,പരുതൂർ, മാത്തൂർ, കണ്ണമ്പ്ര, പുതുക്കോട്, തേങ്കുറിശ്ശി, വാണിയംകുളം, ചളവറ,മങ്കര സ്വദേശികൾ – ഒരാൾ വീതം
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് മൂന്ന് കേസ്
കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർ ദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് വൈകിട്ട് 7.30 വരെ പോലീസ് നടത്തിയ പരിശോധനയിൽ മൂന്ന് കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
മാസ്ക് ധരിക്കാത്ത 215 പേർക്കെതിരെ കേസ്
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 215 പേർക്കെ തിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവ ശ്യകത ബോധ്യപ്പെടുത്തി പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.