അലനല്ലൂര്‍: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മുസ് ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ഏറ്റെടുത്ത് കബറടക്കി. കോവിഡ് പിടി പെട്ട് ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാവിലെ മരിച്ച എടത്തനാട്ടു കര പൂക്കാടംഞ്ചേരി സ്വദേശി മണ്ണിന്‍ ഹംസണ്ണിയുടെ മൃതദേഹ മാണ് വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കബറടക്കിയത്.
ഹൃദ് രോഗി കൂടിയായ ഹംസണ്ണി പെരിന്തല്‍മണ്ണ ഇ.എം.എസ് ആസ്പ ത്രിയില്‍ ചികിത്സ തേടിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധന യില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം മൂര്‍ച്ചിച്ചതോടെ ബുധനാഴ്ച്ച രാവിലെയോടെ മരിക്കുക യാ യിരുന്നു.വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ ആംബുലന്‍സില്‍ നിന്നും മൃത ശരീരം ഏറ്റുവാങ്ങി നമസ്‌കാരത്തിന് ശേഷം പൂക്കാടംഞ്ചേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി.
നമസ്‌കാരത്തിന് യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി മന്‍ സൂര്‍ നേതൃത്വം നല്‍കി. മുസ് ലിം ലീഗ് മേഖലാ പ്രസിഡന്റ് പി.ഷാന വാസ്, വൈറ്റ്ഗാര്‍ഡ് മണ്ഡലം ക്യാപ്റ്റന്‍ സക്കീര്‍ മുല്ലക്കല്‍, ഹാരിസ് കോല്‍പ്പാടം, ഷമീര്‍ മാസ്റ്റര്‍, ഫാരിസ് തയ്യില്‍, ഷിഹാബ് മുറിയക ണ്ണി എന്നിവര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. യൂത്ത് ലീഗ് മണ്ഡ ലം പ്രസിഡന്റ് ഷമീര്‍ പഴേരി, ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, നൗഷാദ് പുത്തന്‍ക്കോട്, ഉണ്ണീന്‍ ബാപ്പു, സി.പി അബൂട്ടി, ടി.കെ ജാഫര്‍, ജെ.എച്ച്.ഐ പ്രമോദ് കുമാര്‍, ഗ്രാമപഞ്ചായത്തംഗം കെ.ടി അബ്ദുല്‍ നാസര്‍, മഹല്ല് സെക്രട്ടറി കരീം തൊട്ടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.