തച്ചമ്പാറ:തെക്കുംപുറം പൊന്നംകോട് കനാല്‍ റോഡിന്റെ നെല്ലി ക്കുന്ന് ഭാഗത്ത് തകര്‍ന്ന കനാല്‍പ്പാലം അടിയന്തരമായി പുനര്‍നിര്‍ മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് തച്ചമ്പാറ വികസന വേദി ആ വശ്യപ്പെട്ടു.കാഞ്ഞിരപ്പുഴ ഇടതുകനാലിന്റെ ചുവടെയുള്ള തോടി ന്റെ പാലത്തിന് സമീപം കനാല്‍ റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടത് ആശങ്കയുളവാക്കുകയാണ്.തോടിന് മുകളിലെ പാലത്തിന് വിള്ള ലും വീണിട്ടുണ്ട്.ജലസേചന വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെ ത്തി പരിശോധന നടത്തി ഇതിലൂടെയുള്ള ഗതാഗതത്തിന് നിരേധന മേര്‍പ്പെടുത്തി.ഇതോടെ ഈ ഭാഗത്ത് നിന്നുള്ളവര്‍കക് തച്ചമ്പാറ വഴി പോയി ആറ് കിലോമീറ്ററോളം ചുറ്റി കാഞ്ഞിരപ്പുഴ പോകേണ്ട അവസ്ഥയാണ്.
അതേ സമയം പാലത്തിന്റെ തകര്‍ച്ച ഈ പ്രദേശത്തെ നൂറ് കണക്കി ന് വീട്ടുകാരെ ആശങ്കപ്പെടുത്തുന്നുണ്ട്.ഡിസംബറില്‍ കനാല്‍ വെ ള്ളം വിടുമ്പോള്‍ ഈ ഭാഗം പൊട്ടിയാല്‍ കനാലിന്റെ താഴ്ഭാഗത്തെ വീടുകള്‍ വെള്ളത്തിനടിയിലാകും.പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച് നാട്ടുകാരും വാര്‍ഡ് മെമ്പറും അധികൃതരെ അറിയിച്ചെ ങ്കിലും ഗൗനിച്ചില്ലെന്നും ആക്ഷേപമുണ്ട്.