മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 6383 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂര്‍, കോട്ടയം ജില്ലകളിലും, മൂന്നുപേര്‍ വീതം ആ ലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും,18 പേര്‍ കോഴിക്കോട്, 17 പേര്‍ തൃശ്ശൂര്‍, 46 പേര്‍ മലപ്പുറം,52 പേര്‍ എറണാകുളം ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.
ഇന്ന് ജില്ലയില്‍ 288 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 213 പേര്‍, ഉറവിടം അറി യാത്ത രോഗബാധ ഉണ്ടായ 63 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 9 പേര്‍, വിദേശത്തുനിന്ന് വന്ന മൂന്നുപേര്‍ എന്നിവര്‍ ഉള്‍പ്പെടും. 444 പേര്‍ക്ക് രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പ് അധികൃ തര്‍ അറിയിച്ചു.ഇന്ന് 200 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക യും ചെയ്തു.
ഇതുവരെ 71753 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 68981 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 778 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 236 സാമ്പിളുകള്‍ അയച്ചു. 18048 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതു വരെ 11415 പേര്‍ രോഗമുക്തി നേടി. ഇനി 1697 സാമ്പിളുകളുടെ പരി ശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.ഇതുവരെ 148704 പേരാണ് നിരീ ക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1752 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 15614 പേര്‍ വീടുക ളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.