മണ്ണാര്‍ക്കാട്:പൊതുവിദ്യാഭ്യാസമേഖലയില്‍ കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറുന്നതിന്റെ ഔദ്യോ ഗിക പ്രഖ്യാപനത്തില്‍ മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ മുഴു വന്‍ പൊതു വിദ്യാലയങ്ങളും പങ്കാളികളായി. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആ ന്റ് ടെക് നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്)കിഫ്ബി ധന സഹായം കൂടി പ്രയോജനപ്പെടുത്തി കുട്ടികളുടെ മികവിനായി സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ നടപ്പാക്കിയ ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനമാണ് വിദ്യാലയങ്ങളില്‍ നടന്നത്.
നിയോജകമണ്ഡലം തല ഉദ്ഘാടനം വടശ്ശേരിപ്പുറം ഷൈക്ക് അഹമ്മദ് ഹാജി സ്മാരക ഗവ.ഹൈസ്‌കൂളില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇല്യാസ് താളിയില്‍ അധ്യക്ഷനായി.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.എം.സുനന്ദ, എ.ഇ.ഒ ഒ.ജി.അനില്‍കുമാര്‍,വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം.ടി.അബ്ദുല്‍സലാം,വാര്‍ഡ് മെമ്പര്‍ അക്കര ഹമീദ്,പ്രധാനാധ്യാപകന്‍ പി.സി.സിദ്ദീഖ്,പി.ടി.എ പ്രസിഡണ്ട് സമദ് നാലകത്ത്, വഹീദ് മുണ്ടയില്‍,എ.രുക്‌സാന,ബിന്ദു പി.എസ് വയലില്‍ എന്നിവര്‍ സംസാരിച്ചു.