മണ്ണാര്‍ക്കാട്:താലൂക്ക് ടിപ്പര്‍ ഡ്രൈവഴ്‌സ് ആന്‍ഡ് ഓണേഴ്‌സ് അ സോസിയേഷന്‍ സൂചന പണിമുടക്ക് നടത്തി. വിജിലന്‍ സ്,ജിയോ ളജി,റവന്യു ഉദ്യോഗസ്ഥ പീഡനങ്ങള്‍ ടിപ്പര്‍ തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് ആരോപിച്ചായിരുന്നു സമരം.സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമാ യാണ് താലൂക്കില്‍ സമരം നടന്നത്.പണിമുടക്കിയ തൊഴിലാളികള്‍ വാഹനങ്ങള്‍ പിഡബ്ല്യുഡി ഓഫീസ് പരിസരത്ത് ഇട്ട് പ്രതിഷേധിച്ചു.
എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.അസോസിയേഷന്‍ പ്രസിഡന്റ് കല്ലടി ഉണ്ണിക്കമ്മു,സെക്രട്ടറി ഫൈസല്‍ കടമ്പോടന്‍, ബാബു കൊടക്കാട്,സുധീഷ് മണ്ണാര്‍ക്കാട്,ബാലന്‍ പുത്തന്‍ വീട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോവിഡ് മൂലം ആറ് മാസക്കാലമായി നിര്‍ത്തിയിട്ട ടിപ്പറുകല്‍ക്ക് ടാക്‌സ് ഇളവ് നല്‍കുക,ടിപ്പര്‍ തൊഴിലാളികളെ ആത്മഹത്യ യിലേ ക്ക് നയിക്കുന്ന റെവന്യു വിജിലന്‍സ് അധികൃതരുടെ നടപടികള്‍ അവസാനിപ്പിക്കുക,ആത്മഹത്യക്ക് ശ്രമിച്ച ഇര്‍ഷാദിന്റെ ചിലവ് സര്‍ക്കാര്‍ വഹിക്കുക,ടിപ്പര്‍ ഡ്രൈവറുടെ ആത്മഹത്യ ശ്രമത്തില്‍ കുറ്റക്കാര്‍ക്കെതിരായ വിജിലന്‍സ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.