മണ്ണാര്‍ക്കാട് :വൈദ്യുതി ഭവനത്തിന്റെ നിര്‍മാണോദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി നിര്‍വ്വഹിക്കും.വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി അധ്യ ക്ഷനാകും.റൂറല്‍ ബാങ്ക് ഹാളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വികെ ശ്രീകണ്ഠന്‍ എംപി,കെവി വിജയദാസ് എംഎല്‍എ,ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്യും.

മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷന്‍,ഇലക്ട്രിക്കല്‍ സബ് ഡിവി ഷന്‍,ഇലക്ട്രിക്കല്‍ സെക്ഷന്‍,ട്രാന്‍സ്മിഷന്‍ സബ് ഡിവിഷന്‍ ഓഫീ സുകള്‍ പ്രവര്‍ത്തിക്കുന്നതിനായാണ് പുതിയ കെട്ടിടമൊരുക്കുന്നത്. ഭാവിയില്‍ മേഖലയില്‍ ആവശ്യമായി വരുന്ന ജനറേഷന്‍, ട്രാന്‍ സ്മിഷന്‍ കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ ഓഫീസുകള്‍ കൂടി ഉള്‍ക്കൊ ള്ളാവുന്ന തരത്തിലാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. മണ്ണാ ര്‍ക്കാട്നഗരസഭ,അലനല്ലൂര്‍,കോട്ടോപ്പാടം,കുമരംപുത്തൂര്‍,തച്ചനാട്ടുകര,തച്ചമ്പാറ,കരിമ്പ,കാരാകുര്‍ശ്ശി,ഷോളയൂര്‍,പുതൂര്‍,അഗളി എന്നീ പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന 1,33,377 ഉപഭോക്താക്കള്‍ക്ക് പ്രയോജന പ്രദമാകുന്ന കാര്യാലയമാണിത്.പ്രാദേശിക വികസന ത്തിന് ഊന്നല്‍ നല്‍കി കൊണ്ട് ജനങ്ങള്‍ക്ക് കാര്യക്ഷമമായ സേവ നം നല്‍കുന്നതിന് കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നതോടെ സാധിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!