പാലക്കാട്: സംസ്ഥാനത്ത് നിക്ഷേപകര്‍ക്ക് നിക്ഷേപത്തിനുള്ള സൗ കര്യങ്ങള്‍ ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറ ഞ്ഞു. സംസ്ഥാനം വ്യാവസായിക സൗഹൃദമാക്കാന്‍ സര്‍ക്കാര്‍ നട ത്താന്‍ ഉദ്ദേശിക്കുന്ന നിയമ ഭേദഗതികള്‍, ഇന്‍വെസ്റ്റ് കേരള പദ്ധതി യിലൂടെ നല്‍കുന്ന ഇളവുകള്‍ ഉള്‍പ്പെടെയുള്ള ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സംബന്ധിച്ച പ്രഖ്യാപനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിക്ഷേപകര്‍ക്ക് വ്യാവസായികമായ അനുമതി ലഭ്യമാക്കുന്നതിന് ആരംഭിച്ച കെ. സ്വിഫ്റ്റ് ഓണ്‍ലൈന്‍ ഏകജാലകത്തിന്റെ പരിഷ് കരിച്ച പതിപ്പ് കെ. സ്വിഫ്റ്റ് 2.0 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. നില വിലുള്ള ലൈസന്‍സ്, അനുമതികള്‍ എന്നിവ സ്വിഫ്റ്റ് വഴി ലഭ്യമാ കും. പുതിയ പതിപ്പ് വരുന്നതോടെ ലൈസന്‍സ്, അനുമതികള്‍ എന്നിവ ഓണ്‍ലൈനായി പുതുക്കുന്നതിനും അവസരമുണ്ടാവും. കൂടാതെ സംരംഭകര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന എന്‍ട്രപ്ര ണര്‍ സപ്പോസ് സ്‌കീം വഴിയുള്ള ഇന്‍സെന്റീവ്, പ്രൊഫഷണല്‍ ടാക്‌സ് എന്നിവ കൊടുക്കുന്നതിനുള്ള സംവിധാനവും പുതിയ പതിപ്പില്‍ ചേര്‍ത്തിരിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതി ആരംഭിക്കുന്നതിന് ആവശ്യമായ പൊതുവായ വിവരങ്ങള്‍ എവിടെ നിന്നെല്ലാം ലഭിക്കും, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഒരു ടോള്‍ഫ്രീ സംവിധാനവും ഇതോടൊപ്പം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 18008901030 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ആഴ്ചയില്‍ ആറ് ദിവസം രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ട് വരെ ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ സംരംഭകര്‍ക്ക് സംശയ ങ്ങള്‍ ദൂരികരിക്കാം.
പദ്ധതിച്ചെലവ് എത്രയായാലും മലിനീകരണ നിയന്ത്രണ ബോര്‍ഡി ന്റെ റെഡ് കാറ്റഗറിയില്‍പ്പെടാത്ത സംരംഭങ്ങള്‍ക്ക് ഏഴ് ദിവസ ത്തിനകം അനുമതി നല്‍കും. അതോടൊപ്പം അപേക്ഷ പരിഗണിച്ച് ഒരു അഞ്ചംഗ സമിതിയാണ് വിവരം നല്‍കുക. ഈ സമിതിയെ സഹായിക്കാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ സെല്‍ സംവിധാ നവും രൂപീകരിച്ചിട്ടുണ്ട്. സംരംഭകര്‍ക്ക് ആവശ്യമായ സഹായം ചെയ്തു കൊടുക്കാനും കോള്‍ സെന്റര്‍ വഴി പരിഹരിക്കപ്പെടാത്ത സംശയങ്ങള്‍ നിവാരണം ചെയ്യാനും സെല്‍ ഉപകരിക്കും. ഇതുമായി ബന്ധപ്പെട്ട് ഇന്‍വെസ്റ്റ് കണക്ട് എന്ന പേരില്‍ ഒരു ന്യൂസ് ലെറ്റര്‍ ആരംഭിക്കുകയാണ്. വ്യവസായവുമായി ബന്ധപ്പെട്ട പുതിയസംരംഭ ങ്ങള്‍, നയപരമായ തീരുമാനങ്ങള്‍, സര്‍ക്കാരിന്റെ പുതിയ പദ്ധതി കള്‍ എന്നിവയെ പറ്റിയുള്ള വിവരങ്ങള്‍ ന്യൂസ് ലെറ്ററില്‍ ഉള്‍ക്കൊ ള്ളിക്കും. പ്രതിമാസമായിരിക്കും ന്യൂസ് ലെറ്റര്‍ പുറത്തിറക്കുക.
കേരളത്തിന്റെ നിക്ഷേപകരംഗത്തുള്ള അവസരങ്ങള്‍ പൂര്‍ണ മായി പ്രയോജനപ്പെടുത്തി വികസന പ്രക്രിയയില്‍ പങ്കാളിക ളാകാന്‍ നിക്ഷേപകര്‍ മുന്നോട്ടുവരുന്ന ഘട്ടമാണിതെന്നും അതിനു പ്രോത്സാഹനമായി മാറാനും നിക്ഷേപത്തിന് അനുകൂലമായ എല്ലാ സാഹചര്യങ്ങളും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നിക്ഷേപകര്‍ക്കു നല്‍കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വ്യാവസായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ അധ്യക്ഷനായി. കലക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനെജര്‍ രാജ്മോഹന്‍, വിവിധ ഉദ്യോഗസ്ഥര്‍, വ്യവസായികള്‍, സംരംഭകര്‍, നിക്ഷേപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.