അലനല്ലൂര്‍:ഇരു വൃക്കകളും തകരാറിലായ വട്ടമണ്ണപ്പുറം സ്വദേശി നി കൊളത്തോടന്‍ ജംഷീലയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തു ന്നതിനായി മുസ്‌ലിം യൂത്ത് ലീഗ് എടത്തനാട്ടുകര മേഖല കമ്മിറ്റി നടത്തിയ പാലട ഫെസ്റ്റിലൂടെ സമാഹരിച്ച തുക ചികിത്സാ സഹായ സമിതിക്ക് കൈമാറി.1,02,000 രൂപയാണ് കൈമാറിയത്. എടത്ത നാട്ടുകര മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങ് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് മഠത്തൊടി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. മണ്ഡ ലം പ്രസിഡന്റ് ഷമീര്‍ പഴേരി, ജനറല്‍ സെക്രട്ടറി മുനീര്‍ താളിയി ല്‍, ട്രഷറര്‍ ഷറഫുദ്ധീന്‍ ചങ്ങലീരി, ടി.പി മന്‍സൂര്‍, ഉണ്ണീന്‍ വാപ്പു, നൗഷാദ് പുത്തന്‍ക്കോട്ട്, ചികിത്സാ സമിതി കണ്‍വീനര്‍ എന്‍. ബാബു, പി.പി ജംഷാദ്, ടി.പി നൂറുദ്ധീന്‍, മഠത്തൊടി അലി, നാണി പൂളക്കല്‍, സി.സക്കീര്‍, പി.മൂസ, ഷഫീക്ക്, വി.പി റഹീസ് തുടങ്ങി യവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!