അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് മുണ്ടക്കുന്ന് വാര്‍ഡിലെ അഞ്ച് പാലി യേറ്റീവ് രോഗികള്‍ക്ക് പെന്ഷന് വിതരണം ചെയ്തു.വിതരണം പഞ്ചായത്തംഗം സി.മുഹമ്മദാലി നിര്‍വ്വഹിച്ചു.സിഡി.എസ് അംഗം എ.കെ.റംല,ആശാവര്‍ക്കര്‍ ടി.റംല എന്നിവര്‍ സംബന്ധിച്ചു. പഞ്ചായത്തിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്ത നിര്‍ധനരായ രോഗികള്‍ക്ക് പരിചരണത്തോടൊപ്പം പെന്ഷന് എന്ന പദ്ധതിയില്‍ ജനപ്രതിനിധികളില്‍ നിന്നും കുടുംബശ്രീ അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച തുകയും ചേര്‍ത്താണ് പെന്ഷന് നല്‍കുന്നത്.