പാലക്കാട്:അകത്തേത്തറ വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ മോഷണം നടത്തിയതിന് തമിഴ്‌നാട് ഡിണ്ടിഗല്‍ വീരക്കല്‍ കുന്നം പടി വില്ലേജില്‍ അമ്മന്‍കോവില്‍ തെരുവില്‍ രമേശിനെ വിവിധ വകുപ്പ് പ്രകാരം നാലു വര്‍ഷവും ആറുമാസവും കഠിനതടവിന് പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ശിക്ഷിച്ചു. ഹേമാം ബിക നഗര്‍ പോലീസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസി ക്യൂഷനു വേണ്ടി സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ് പബ്ലിക് പ്രോസി ക്യൂട്ടര്‍ ബി. പ്രേംനാഥ് ഹാജരായി.