കരിമ്പുഴ: കൂട്ടിലക്കടവ് പൊമ്പ്രയില്‍ കിണറിലകപ്പെട്ട പൂച്ചയെ ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ രക്ഷപ്പെടുത്തി.
തച്ചന്‍കോട്ടില്‍ വിജയന്റെ വീട്ടിലെ കിണറിലാണ് പൂച്ച അകപ്പെട്ടത്. വിവരമറി യിച്ചപ്രകാരം ജില്ലാ ട്രോമാകെയര്‍ നാട്ടുകല്‍ സ്റ്റേഷന് യൂണിറ്റ് വളണ്ടിയര്‍മാരെത്തി പൂച്ചയെ പുറത്തെടുത്തു.
കോര്‍ഡിനേറ്റര്‍ ഷാഹുല്‍ നാട്ടുകല്‍, ജില്ലാ ജോയിന്റ് സെക്രട്ടറി ഷാഫി കുലുക്കിലിയാട് എന്നിവര്‍ നേതൃത്വം നല്കി.
