കല്ലടിക്കോട്:വാക്കോട് പറക്കലടി എതിര്പ്പുള്ളിയില് ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് നിരീക്ഷണ കാമറ സ്ഥാപിച്ചു.കല്ലടിക്കോട് എസ്.എച്ച്.ഒ. സി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. നാട്ടുകാരുടെ നേതൃത്വത്തിലാണ് കാമറ സ്ഥാപിച്ചത്.ഇതിലെ ദൃശ്യങ്ങള്‍ പരി സര വാസികള്‍ക്കും കല്ലടിക്കോട് പൊലിസിനും ലഭിക്കുന്ന രീതിയിലാണ് സജ്ജീകരി ച്ചിട്ടുള്ളത്.
വൈകുന്നേരങ്ങളില്‍ ഈ ഭാഗങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം കൂടുതലാണെന്ന് നാട്ടുകാര്‍ പറയുന്നു. പുറമെ നിന്നുള്ള ആളുകള്‍ മാലിന്യം നിക്ഷേപിക്കാനായും ഈ സ്ഥലം ഉപയോഗിക്കുന്നുണ്ട്.കൂടാതെ കഴിഞ്ഞദിവസങ്ങളിലായി പരിസര പ്രദേശങ്ങ ളില്‍ പുലിയുടെ സാന്നിധ്യം ഉള്ളതായി അഭ്യൂഹമുയര്‍ന്നിരുന്നു.ടാപ്പിംഗ് തൊഴിലാളി യായ സമീപവാസി മോഹനന്, തൊഴിലുറപ്പ് തൊഴിലാളിയായ പത്മാവതി എന്നിവര്‍ വ്യത്യസ്ത സമയങ്ങളിലായി പുലിയെ കണ്ടതായും പറയുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ കാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
സമീപവാസികളായ അജോ അഗസ്റ്റിന് മഞ്ഞാടിക്കല്‍, ഗോപാലകൃഷ്ണന് കുന്നത്ത്, രാജന്,എസ്.വാസു, ആര്.കൊച്ചു,സി.നാരായണന്‍കുട്ടി, എസ്.ജോയ്, കെ.കാര്‍ത്തിക്, എസ്.വര്‍ഗീസ്, എസ്.മനോജ്, സാബു കാട്ടുമറ്റം, മാത്യുവര്ഗീസ് എന്നിവര്‍ സംസാരിച്ചു.
