മണ്ണാര്‍ക്കാട്:കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ മരിച്ച മണ്ണാര്‍ക്കാട് നായാടിക്കുന്ന് സ്വദേശി കല്ലുംപുറവന്‍ ഹംസയുടെ കബറടക്ക ചടങ്ങിന് നേതൃത്വം നല്‍കിയ 7 വൈറ്റ് ഗാര്‍ഡ് അംഗ ങ്ങളില്‍ 2 പേര്‍ കോട്ടോപ്പാടം പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് അംഗ ങ്ങള്‍. കോട്ടോപ്പാടം പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ മുഹമ്മദ് ഉനൈസ്, ഷൗക്കത്ത് പുറ്റാനിക്കാട് എന്നിവരാണ് പങ്കെടുത്തത്.
രാത്രി 9 മണിയോടെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തീകരി ച്ചു.പിപിഇകിറ്റ് ധരിച്ചായിരുന്നു കബറടക്ക ചടങ്ങുകള്‍.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തുണ്ടായിരുന്നു.കഴിഞ്ഞ 24നാണ് ഹംസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.ഇന്നലെ പുലര്‍ച്ചെ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം.ഇന്നലെ വൈകീട്ട് ആറിന് മണ്ണാര്‍ക്കാട് എത്തിച്ച മൃതേദഹം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മണ്ണാര്‍ക്കാട് വലിയ ജുമാമസ്ജിദിലാണ് കബറടക്കിയത്.