ഷോളയൂര്‍:ഗ്രാമപഞ്ചായത്തിലെ കോഴികൂടം പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ബോധവ ത്ക്കരണം നടത്തി. ആശാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ വകുപ്പ് ജീവനക്കാര്‍ സംഘങ്ങളായി തിരിഞ്ഞു പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് പനിയുള്ളവരുടെ വിവരങ്ങള്‍ സര്‍വ്വേ വഴി ശേഖരിച്ചു.
ആരോഗ്യ ബോധവത്ക്കരണത്തിന്റെ ഭാഗമായി പ്രദേശത്ത് ലഘു ലേഖകള്‍ പതിക്കുകയും പ്രദേശവാസികള്‍ ജാഗ്രത പാലിക്കു ന്നത് ഉറപ്പുവരുത്തുന്നതിനായി മൈക്ക് അനൗണ്‍സ്‌മെന്റുകളും നടത്തി വരുന്നുണ്ട്. കൂടാതെ, ജലശുദ്ധീകരണത്തിനായി ക്ലോറിന്‍ ടാബ്ലറ്റുകളും വിതരണം ചെയ്തു.
ഷോളയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസ ര്‍ ഡോ. അരുണ്‍ അല്‍ഫോന്‍സും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ്. കാളിസ്വാമിയും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജെ. എച്ച്.ഐ. മാരായ പി.കെ. ലാലു, എസ്. രവി, ജെ.പി. എച്ച്.എന്‍. ലിനി, ആശാ പ്രവര്‍ത്തകയായ നഞ്ചമ എന്നിവര്‍ പങ്കെടു ത്തു.