പാലക്കാട് :കോവിഡ് പശ്ചാത്തലത്തില്‍ മുടങ്ങിയ വനിതാ കമ്മീ ഷന്‍ അദാലത്തുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാന മെടുക്കുമെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസ ഫൈന്‍ അറിയിച്ചു.വനിതാ കമ്മിഷനിലേക്കുള്ള പരാതികള്‍ രേഖാ മൂലം കവറിലാക്കി തപാലിലോ, സ്‌കാന്‍ ചെയ്‌തോ,സോഫ്റ്റ് കോപ്പി യായി ഇ-മെയിലിലോ അയയ്ക്കാമെന്ന് ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ അറിയിച്ചു. കേരള വനിതാ കമ്മിഷന്‍ ഔദ്യോഗിക മായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സേവനം ഉപയോഗി ക്കുന്നില്ല. എന്നാല്‍ ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ റിവ്യൂ തുടങ്ങിയവയി ലെ സ്വകാര്യ ഗ്രൂപ്പുകളിലും പേജുകളിലും വ്യക്തികള്‍ പരാതികള്‍ അയയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്വകാര്യവിഷയമായതി നാല്‍ ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ പൊതുവായി പരാതികള്‍ അയയ്ക്കരുത്. പരാതികള്‍ രേഖാമൂലം വനിതാ കമ്മിഷന്‍, പിഎംജി, പട്ടം പാലസ് പി.ഒ, തിരുവനന്ത പുരം-695 004 വിലാസ ത്തിലോ keralawomenscommission@yahoo.co.in tem അയയ്ക്കാം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!