കല്ലടിക്കോട്: കരിമ്പ പഞ്ചായത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ ഇന്ന് പത്ത് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.കോങ്ങാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നടന്ന ആന്റിജന്‍ പരിശോധന യിലാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ പരിശോധന ഫലം പോസിറ്റീവായത്.മറ്റ് ഒമ്പത് പേര്‍ക്ക് രോഗ ബാധ കണ്ടെത്തിയത് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലൂടെയാണ്.ഇക്കഴിഞ്ഞ 21നാണ് ഒരു കുടുംബത്തി ലെ അംഗങ്ങളായ ഇവര്‍ പരിശോധനക്ക് വിധേയരാ യത്.ദിവസങ്ങ ള്‍ക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ച കല്ലടിക്കോട് സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍.അതേ സമ യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്ത മല്ല.പ്രസിഡന്റുമായി അടുത്ത് ഇടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.കോവിഡ് ബാധിച്ച് നിലയില്‍ പഞ്ചായത്തിലെ 33 പേരാണ് ചികിത്സയിലു ള്ളത്. ഇതു വരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 92 ആയി.