പാലക്കാട് : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധി ച്ചു ള്ള രണ്ടാംഘട്ട വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നാളെ (ഓഗസ്റ്റ് 26) കൂടി അവസരം.വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടതിനെതിരെ യുള്ള ആക്ഷേപങ്ങള്‍ ഫോറം നം.5-ല്‍ നാളെ വൈകീട്ട് അഞ്ചിനകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നേരില്‍ സ്വീകരിക്കും. രണ്ടാം ഘട്ട വോട്ടര്‍ പട്ടിക പുതുക്കലിനോടനുബന്ധിച്ച് പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഓഗസ്റ്റ് 24 വരെ ഫോറം നം. 4 ല്‍ 143075 അപേക്ഷകളും പ്രവാസി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കു ന്നതിന് 134 അപേക്ഷയും, വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടതിനെ തിരെയുള്ള ആക്ഷേപം ഫോറം നം.5-ല്‍ 3181 അപേക്ഷയും, ഉള്‍ക്കു റിപ്പില്‍ തിരുത്തല്‍ വരുത്തുന്നതിന് ഫോറം നം. 6 ല്‍ 710 അപേ ക്ഷകളും, വാര്‍ഡ് ടു വാര്‍ഡ് , ബൂത്ത് ടു ബൂത്ത് മാറ്റത്തിനായി ഫോറം നം. 7 ല്‍ 3727 അപേക്ഷകളും ലഭിച്ചതായി ജില്ലാ തെരഞ്ഞെ ടുപ്പുദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!