മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും വീട്ടുമുറ്റത്തും പാര്‍ട്ടി ഓഫീ സുകള്‍ക്ക് മുന്നിലും വര്‍ഗ ബഹുജന സംഘടന ഓഫീസ് പരിസര ത്തും സത്യാഗ്രഹം നടത്തി.മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസിന് മുന്നില്‍ നടന്ന സത്യാഗ്രഹ സമരത്തിന് ഏരിയ സെക്രട്ടറി യുടി രാമകൃഷ്ണന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി.ഏരിയ കമ്മിറ്റി അംഗങ്ങളായ കെപി മസൂദ്,കെപി ജയരാജ്,സിഐടിയു ഡിവിഷന്‍ ജോ.സെക്രട്ട റി ഹക്കീം മണ്ണാര്‍ക്കാട് എന്നിവര്‍ പങ്കെടുത്തു. ആദായ നികുതി ദായകരല്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും ആറ് മാസത്തേക്ക് 7,500 രൂപ വീതം അക്കൗണ്ടില്‍ നിക്ഷേപിക്കുക,ആവശ്യക്കാര്‍ക്ക് 10 കിലോ ഭക്ഷ്യധാന്യം ആറ് മാസത്തേക്ക് നല്‍കുക,പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സത്യാഗ്രഹം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!