കോട്ടോപ്പാടം :കോട്ടോപ്പാടം കണ്ടമംഗലം നാല് സെന്റ് കോളനി യിലെ താളിയില്‍ അമ്മിണിക്ക് നേത്ര ശസ്ത്രക്രിയ നടത്തുന്നതിന് ഡിവൈഎഫ്്ഐ പുറ്റാനിക്കാട് കണ്ടമംഗലം യൂണിറ്റുകളുടെ നേതൃത്വത്തില്‍ ധനസഹായം കൈമാറി.അടുത്ത ദിവസം പാലക്കാ ട് അഹല്ല്യാ ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയ. നിത്യ രോഗി യായ ഭര്‍ത്താവുള്‍പ്പെടെയുള്ള കുടുംബത്തിന്റെ ഏക ആശ്രയമാ ണ് അമ്മിണി.തൊഴിലുറപ്പു പണിക്കും മറ്റും പോകുന്ന അമ്മിണിക്ക് വളരെ പെട്ടെന്ന് ഇരു കണ്ണുകളുടെയും കാഴ്ച്ച നഷ്ടപ്പെടുകയായിരു ന്നു. ഡിവൈഎഫ്ഐ ഭാരവാഹികളായ വിമല്‍ ചോലയില്‍,ബിജു എന്നിവര്‍ ചേര്‍ന്ന് പഞ്ചായത്തംഗം എ.സുബ്രഹ്മണ്യന് തുക കൈ മാറി.സി.മൊയ്തീന്‍കുട്ടി,വിപിന്മാസ്റ്റര്, വാരിജാക്ഷന്‍ വല്ലക്കാടന്‍ ഗഫൂര്‍,സക്കീര്‍ ചോലയില്‍,സന്ദീപ്,പ്രേംകുമാര്‍ ചോലയില്‍ എന്നി വര് സന്നിഹിതരായിരുന്നു.