കല്ലടിക്കോട്:കരിമ്പ ഗ്രാമ പഞ്ചായത്തിലെ ജീവനക്കാരന്‍ കോവിഡ് 19 പ്രാഥമിക സമ്പര്‍ക്കപ്പെട്ടികയില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനം ആഗസ്റ്റ് 24 തിങ്കളാഴ്ച വരെ ഭാഗിക മായി നിര്‍ത്തി വെച്ചതായി സെക്രട്ടറി അറിയിച്ചു.ജീവന ക്കാരനു മായി സമ്പര്‍ക്കമുണ്ടായ പഞ്ചായത്ത് സെക്രട്ടറി, ജീവനക്കാര്‍, ജന പ്രതിനിധികള്‍,മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ ക്വാറ ന്റൈനില്‍ പ്രവേശിച്ചു.പ്രഥമിക സമ്പര്‍ക്കത്തിലുള്ള ജീവന ക്കാര ന് തിങ്കളാഴ്ച ആന്റിജന്‍ പരിശോധന നടത്തും.അന്ന് തന്നെ മറ്റ് ജീവ നക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും പരിശോധന നടത്തും. ഗ്രാമപ ഞ്ചായത്തിന്റെ സേവനങ്ങള്‍ക്കായുള്ള അപേക്ഷകളും തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക പുതുക്കലും അനുബന്ധ സമര്‍പ്പണ ങ്ങളും പഞ്ചായത്തില്‍ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന പെട്ടിയില്‍ നിക്ഷേപിക്കാം.പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനം ലഭിക്കു ന്നതിന് karimbapkd.blgospot.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവു ന്നതും നികുതി അടവാക്കാവുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!