കുമരംപുത്തൂര്‍:സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഡിവൈ എഫ്ഐ കുമരംപുത്തൂര്‍ മേഖല കമ്മറ്റി മത്സ്യകൃഷി ആരംഭിച്ചു. വെള്ളപ്പാടത്ത് വേങ്ങച്ചുവട്ടില്‍ ബാബു ജേക്കബിന്റെ 70 സെന്റ് കുളത്തില്‍ ആണ് മത്സ്യകൃഷി ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ 1000 തിലാപ്പിയ കുഞ്ഞുങ്ങളെയാണ് കുളത്തില്‍ നിക്ഷേപിച്ചത്. മത്സ്യ കൃഷിയുടെ ഉദ്ഘാടനം പികെ ശശി എംഎല്‍എ നിര്‍വഹിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടം പാര്‍ട്ടി ഏരിയ കമ്മറ്റി അംഗങ്ങളായ എ കുമാരന്, ജി.സുരേഷ്കുമാര്‍, ലോക്കല്‍ കമ്മറ്റി അംഗങ്ങളായ രാജീവ് നടക്കാവില്‍,ഐലക്കര മുഹമ്മദലി,മേഖല പ്രസിഡന്റ് അനൂപ്,അനീഷ്, പഞ്ചായത്ത് മെമ്പര്‍ ജോസ് കൊല്ലിയില്‍,ബാബു ജേക്കബ് എന്നിവര്‍ പങ്കെടുത്തു.