അലനല്ലൂര്‍:പധാന ജല സ്രോതസായ തോടുകള്‍ സംരക്ഷിച്ച് മണ്ണൊ ലിപ്പ് തടയല്‍ ലക്ഷ്യമിട്ട് എടത്തനാട്ടുകര മുണ്ടക്കുന്നില്‍ തൊഴിലു റപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിരവധി തോടുകളുടെ പാര്‍ശ്വ ഭിത്തി നിര്‍മ്മിച്ചു.കോട്ടമല -കുളക്കണ്ടംതോട്, മൂച്ചിക്കല്‍ – കരുണാകുര്ശ്ശിതോട്,ചക്കുരല്‍ -കേസുപറമ്പ് തോട്, വെഞ്ചേബ്ക്കു ന്ന്- ചൂരിയോട്തോട് ,നറുക്കില്‍പാടം- കാക്കേനിതോട് എന്നിവട ങ്ങളിലാണ് കരിങ്കല്‍ ഉപയോഗിച്ച് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ പാര്‍ശ്വഭിത്തി നിര്‍മ്മിച്ചത്.സംസ്ഥാന കയര്‍ ഫെഡ് ഒരുക്കിയ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് നേരത്തെ തൊഴിലു റപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ തോടുകളുടെ സംരക്ഷണ പ്രവര്‍ത്തികള്‍ നടത്തിയിരുന്നു.ഗ്രാമ പഞ്ചായത്തംഗം സി.മുഹമ്മ ദാലി, എഞ്ചിനീയര്‍ പി.അന്‍ജ്ജും, ഓവര്‍സിയര്‍ എന്‍.രാജേഷ് മറ്റു തൊഴിലുറപ്പ് ജീവനക്കാര്‍ എന്നിവര്‍ പദ്ധതിക്ക് നേതൃത്വം നല്കി