പാലക്കാട്: ജില്ലയിൽ കോവിഡ് രോഗ ബാധിതർ വർധിച്ചു വരുന്ന സാഹചര്യ ത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവ ർത്തിക്കു ന്നതിന് 131 കെട്ടിടങ്ങൾക്ക് അംഗീകാരം നൽകിയതായി ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനു മായ ഡി.ബാലമുരളി അറിയിച്ചു. നോഡൽ ഓഫീസർമാരായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും കെട്ടിടങ്ങ ളുടെ അംഗീകാരത്തിനായി അപേക്ഷ സമർപ്പിച്ചതിന്റെ അടിസ്ഥാ നത്തിലാണ് തീരുമാനം. കെട്ടിടങ്ങൾ സി. എഫ്.എൽ. ടി.സികളായി പ്രവർത്തിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ ബന്ധ പ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ഒരുക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി.